"ഇ പ്രപഞ്ചത്തിൽ സ്നേഹത്തേക്കാൾ ശക്തമായി മറ്റൊന്നും തന്നെയില്ല. ഒരൊറ്റ നിമിഷം കൊണ്ട് സ്നേഹത്തിനു നിങ്ങളെ മാറ്റാൻ സാധിക്കും"
- Barbara De Angelis
"സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ് വിശ്വാസമാണ്"
- Joyce Brothers
"കുറച്ചു നാളുകളിലെ അകൽച്ച പോലും പരസ്പര സ്നേഹത്തിന്റെ ആഴം മനസിലാക്കി തരും"
"ലോകം മുഴുവൻ നമ്മളെ സ്നേഹിക്കേണ്ടതില്ല ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ ഉണ്ടായാൽ മതി"
- Kermit The Frog
"കവികൾക്കുപോലും അളക്കാനാകുന്നതിനേക്കാൾ കൂടുതലാണ് മനുഷ്യഹൃദയത്തിന്റെ സ്നേഹിക്കാനുള്ള കഴിവ്"
- Zelda Hitzgerald
"ഒരാളെ ഒരാളെപ്പോലെ ഏഴുപേർ ഉണ്ടെന്നൊക്കെ പറയുന്നത് വെറുതെ ആണ്. ഒരാളെപ്പോലെ ഒരാൾ മാത്രമേ ഉള്ളൂ....!!!"
- Chandrolsavam
"നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോൾ നീ നിന്റെ കണ്ണുകൾ മെല്ലെ അടക്കുക അപ്പോൾ ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനു അപ്പുറം അപ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാകും"
- Niram
"പിടിച്ചു വാങ്ങളല്ല പ്രിയപെട്ടവരുടെ നന്മക്കു വേണ്ടിയുള്ള വിട്ടുകൊടുക്കലാണ് യഥാർത്ഥ സ്നേഹം"
- Spanish Masala
"ഒരിക്കൽ നമുക്ക് കിട്ടിയ സത്യസന്ധമായ സ്നേഹം, നിഷ്കളങ്കമായ സ്നേഹം നമ്മുടെ ബുദ്ധി മറന്നുപോയാലും ഹൃദയം മറക്കില്ല. ഹൃദയത്തിന്റെ ഏതോ ഒരു മൂലയിൽ അത് കിടക്കുന്നുണ്ടാകും "
- Joseph Annamkutty Jose
"സ്നേഹിക്കപെടുന്ന ഒരാളും ദരിദ്രരല്ല"
- Oscar Wilde